ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.
എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.
സൂര്യഗ്രഹണ വിശേഷങ്ങള്‍
2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്.
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ പതിനായിരം ലേഖനങ്ങള്‍ തികഞ്ഞു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സേവനതത്‌പരരായ ഒരുപിടി ആളുകളുടെ ശ്രമഫലമായി ആറര വര്‍ഷം കൊണ്ടാണ് 'മലയാളം വിക്കി' ഈ നേട്ടം കൈവരിച്ചത്.
(ഈ ലേഖനം ചെറിയ മാറ്റങ്ങളോടെ 2009 മെയ് 7ലെ തേജസ് ദിനപ്പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു)
പ്രകൃതിയേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും മറ്റും പല അബദ്ധ ധാരണകള്‍ നമുക്കിടയില്‍ നിലവിലുണ്ടു്. അവയില്‍ പലതും തെറ്റാണെന്നു് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണു്. എന്നിട്ടും ഈ ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ഇത്തരം ചില ധാരണകള്‍ ദോഷമൊന്നും ചെയ്യാത്തവയാണു്. മറ്റു ചിലവ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണു്. ഇനിയും ചിലതു് ഉപയോഗപ്പെടുത്തി പണം തട്ടാന്‍ ചിലര്‍ക്കു് കഴിയുന്നുണ്ടു്. ഇങ്ങനെയുള്ള ചില ധാരണകള്‍ ഇവിടെ നമുക്കു് പരിശോധിക്കാം.
മിന്നലുണ്ടാകുന്നതെങ്ങനെ
ഒരു ക്ഷുദ്രഗ്രഹത്തില്‍നിന്ന് ഭൂമി 'തലനാരിഴ'യ്‌ക്ക് രക്ഷപ്പെട്ടതായി വിദഗ്‌ധര്‍. സംഭവം നിസ്സാരമെന്ന് തോന്നാം. പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹം (asteroid), ഭൂമിക്ക് 72,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി.
വായില്‍നോട്ടം ഒരു സുകുമാരകലയാണ്. 'ചെരുപ്പൂരിയുള്ള അടി' മുതല്‍ പാലക്കാട്ട് ബസ്റ്റാന്റിലാണെങ്കില്‍ 'വനിതാപോലീസിന്റെ പിടി' വരെയാകാം ഫലം. വാരഫലം നോക്കിയിട്ട് ഈ ഏര്‍പ്പാടിനിറങ്ങിയാല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുക. പക്ഷേ, വായില്‍ ശരിക്കു നോക്കിയാല്‍ കാണുന്നത് എന്തായിരിക്കും....
ഇന്ന് ഒരു വലന്റൈന്‍ ദിനമാണ്. പ്രണയത്തിന്റെ ദിനമായി, ഇപ്പോള്‍ വിവാദത്തിന്റേയും ദിനമായി നാമത് ആഘോഷിക്കുന്നു. അതവിടെ നില്‍ക്കട്ടെ നമുക്ക് ഒരു നാടോടിക്കഥയിലേക്ക് വരാം. സൂര്യനെ പ്രണയിച്ച ചിത്രശലഭത്തിന്റെ കഥ. പ്രകൃതിയില്‍ ഏറ്റവും ഭംഗിയുണ്ടെന്ന് സ്വയം കരുതിയ ചിത്രശലഭത്തിന് സൂര്യനെ കണ്ടപ്പോള്‍ പ്രണയം തോന്നിയതില്‍ അത്ഭുതമില്ല.
വരവേല്‍ക്കാം ലുലിന്‍ വാല്‍നക്ഷത്രത്തെ....
കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും യാദൃശ്ചികമാണ്. പക്ഷേ നിരന്തരമായ നീരീക്ഷണവും ക്ഷമയും ത്വരയും കാത്തിരിപ്പിനൊടുവില്‍ നമുക്ക് വിജയം കൊണ്ടുവന്നു തരും.
ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്നത്, മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട ചോദ്യമാവണം. ഉണ്ടാവാം, എന്നല്ലാതെ ഉണ്ട് എന്ന് ഉത്തരം നല്‍കാന്‍ ശാസ്‌ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയെപ്പോലൊരു ഗ്രഹം, ജീവന്റെ സാന്നിധ്യം-ഇങ്ങനെയൊന്ന് കണ്ടെത്താനാകുമോ എന്നതാണ് ബഹിരാകാശപര്യവേക്ഷണത്തിന്റെയെല്ലാം പിന്നിലെ ഹിഡണ്‍ അജണ്ട.